ഇന്ത്യൻ മാധ്യമങ്ങൾക്കെതിരെ നേപ്പാളിൽ പ്രതിഷേധം; മോദി തന്റെ സ്തുതിപാടകരായ മാധ്യമപ്പടയെ തിരിച്ച് വിളിക്കാൻ നേപ്പാൾ ജനതയുടെ ആവശ്യം

single-img
3 May 2015

modiഇന്ത്യൻ മാധ്യമങ്ങൾക്കെതിരെ നേപ്പാളിൽ പ്രതിഷേധം ഉയരുന്നു. ഭൂകമ്പം നാശം വിതച്ച നേപ്പാളിൽ ഇന്ത്യൻ മാധ്യമ പ്രവർത്തകർ നിര്‍വ്വികാരമായ ചോദ്യങ്ങളാണ് ചോദിക്കുന്നതെന്ന് ട്വിറ്ററിലൂടെ അവിടെത്തുകാർ സാക്ഷ്യപ്പെടുത്തുന്നു. ഇതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം #GoHomeIndianMedia എന്ന ഹാഷ് ടാഗിലൂടെ നേപ്പാൾ ജനത ട്വിറ്ററിൽ ആഞ്ഞടിച്ചിരുന്നു.

ഇന്ത്യൻ മാധ്യമങ്ങൾ പ്രകൃതി ദുരന്തം റിപ്പോർട്ട് ചെയ്യുന്നതിന് പകരം കേന്ദ്ര സർക്കാരിനെ ഉയർത്തിക്കാട്ടാനാണ് ശ്രമിക്കുന്നതെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. ചില ട്വീറ്റുകൾ പ്രധാനമന്ത്രിയോട് തങ്ങളുടെ സ്തുതിപാടകരായ മാധ്യമപ്പടയെ തിരിച്ച് വിളിക്കാൻ ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം ചില ചാനലുകൾ ഭൂകമ്പത്തിൽ എല്ലാം നഷ്ടപ്പെട്ട് ക്യാമ്പിൽ കഴിയുന്നവരോട് ജയ് മോദിയെന്ന് വിളിക്കാൻ ആവശ്യപ്പെട്ടതായി നേപ്പാളിലെ മുതിർന്ന മാധ്യമപ്രവർത്തകൻ തന്റെ ട്വീറ്റിൽ പറഞ്ഞിരുന്നു.

modi-media

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ തക്കസമയത്ത് ഇടപെട്ട ഇന്ത്യയ്ക്ക് വലിയ ക്ഷീണമാണ് ഈ സംഭവം വരുത്തി വെച്ചിരിക്കുന്നത്. ഇന്ത്യൻ മാധ്യമങ്ങൾക്കെതിരെയുള്ള പ്രതിഷേധം ലോക മാധ്യമ സ്വാതന്ത്യം ദിനത്തിലാണെന്നത് ശ്രദ്ധേയമാണ്.