റോഡരികില്‍ ജനിച്ച കാട്ടാനക്കുട്ടി അഞ്ചാം നാൾ ചരിഞ്ഞു

single-img
3 May 2015

elephant

image credits: ടിജു സി. തോമസ്

അതിരപ്പിള്ളി: കഴിഞ്ഞ ദിവസം ആനമല റോഡരികില്‍ കാട്ടാന പ്രസവിച്ച കുട്ടി ചരിഞ്ഞു. അണുബാധമൂലമാണ് മരണം. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ പെരിങ്ങല്‍ക്കുത്ത് ഡാം റിസര്‍വോയറിന്റെ മറുകരയിലാണ് കാട്ടാനക്കൂട്ടത്തേയും കരയോട് ചേര്‍ന്ന് വെള്ളത്തില്‍ കിടക്കുന്ന ആനക്കുട്ടിയേയും കാണുകയായിരുന്നു.

തള്ളയാനയും മറ്റൊരു ആനക്കുട്ടിയും ജഡത്തെ തുമ്പിക്കെകൊണ്ട് തലോടിക്കൊണ്ട് നിന്നിരുന്നു. വനപാലകരെ കണ്ടപ്പോള്‍ ആനകള്‍ ഈറ്റക്കാട്ടിലേക്ക് മറഞ്ഞു. കുറച്ച് കഴിഞ്ഞ് തിരികെ ഓടിവന്നു. കൂട്ടത്തിലെ എട്ട് ആനകളും ഈ പരിസരത്തുതന്നെ ഉണ്ടായിരുന്നു. വനപാലകര്‍ ആനക്കുട്ടിയുടെ അടുത്ത് ചെല്ലാന്‍ ശ്രമിച്ചപ്പോള്‍ ആനക്കൂട്ടം ഓടിച്ചു.

ശനിയാഴ്ച രാവിലെ മുതൽ വനപാലകരും വാച്ചര്‍മാരും ജഡത്തിനരികിലെത്താൻ ശ്രമം നടത്തിയിരുന്നു. ഒടുവിൽ ഉച്ചയോടെ ജഡം ആനമല റോഡരികില്‍ എത്തിച്ചു. വെറ്റിലപ്പാറ വെറ്ററിനറി സര്‍ജന്‍ എത്തി ജഡം പോസ്റ്റ് മോര്‍ട്ടം ചെയ്തു. വാഴച്ചാല്‍ റെയിഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ വനപാലകര്‍ നടപടികള്‍ സ്വീകരിച്ചു.