പ്രായം പറയുന്ന വെബ്‌സൈറ്റുമായി മൈക്രോസോഫ്റ്റ്; മമ്മൂട്ടിക്ക് പ്രായം 39ഉം മോഹൻലാലിന് 40ഉം

single-img
3 May 2015

mammoപ്രായം പറയുന്ന വെബ്‌സൈറ്റുമായി മൈക്രോസോഫ്റ്റ്. ഫോട്ടോ അപ്‌ലോഡ് ചെയ്താൽ ആളുകളുടെ പ്രായം പറയുന്ന മൈക്രോസോഫ്റ്റ് വെബ്‌സൈറ്റിന് മണിക്കൂറുകൾക്കുള്ളിൽ തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.   മണിക്കൂറുകൾ കൊണ്ട് 35,000 പേരാണ് തങ്ങളുടെ പ്രായം അറിയാൻ വേണ്ടി സൈറ്റിൽ കയറിയതെന്ന് മൈക്രോസോഫ്റ്റ് വക്താവ് അറിയിച്ചു.

how-old.net എന്ന വെബ്‌സൈറ്റിൽ കയറി ശേഷം, യൂസ് യുവർ ഓൺ ഫോട്ടോ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത്, ഫോട്ടോ അപ്‌ലോഡ് ചെയ്താൽ പ്രായം അറിയാൻ സാധിക്കും. ആപ്പ് പറയുന്ന പ്രായം ഏറെക്കെുറെ ശരിയാകുന്നുണ്ടെന്നാണ് അനുഭവസ്ഥർ പറയുന്നത്. പ്രായം ശരിയാവണമെന്നില്ലെന്നും ഒരു തമാശ മാത്രമായി കാണണമെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു.

മലയാളത്തിന്റെ സൂപ്പർ സ്റ്റാറുകളായ മോഹൻലാലിന് പ്രായം 40 കാണിക്കുമ്പോൾ മമ്മൂട്ടിക്ക് പ്രായം 39 ആണ് കാണിക്കുന്നത്.