യു.ഡി.എഫ് രക്ഷപെടണമെങ്കില്‍ ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റണം-പി.സി ജോര്‍ജ്

single-img
3 May 2015

27-1427443488-pc-georgeകോഴിക്കോട്: യു.ഡി.എഫ് രക്ഷപെടണമെങ്കില്‍ ഉമ്മന്‍ചാണ്ടിയെ മാറ്റി മുഖ്യമന്ത്രിയായി മറ്റൊരാളെ കൊണ്ട് വരണമെന്ന് പി.സി ജോര്‍ജ്. പ്രതിച്ഛായ നഷ്ടപ്പെട്ട ഉമ്മന്‍ചാണ്ടിയെ മാറ്റാന്‍ കോണ്‍ഗ്രസ് തയാറാകണം. കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതി വിരുദ്ധ സമരത്തിന് പിന്തുണ തേടി കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍, എസ്.ഡി.പി.ഐ നേതാവ് നാസറുദ്ദീന്‍ എളമരം എന്നിവരുമായി പി.സി ജോര്‍ജ് ചര്‍ച്ച നടത്തി.

എല്ലാ അഴിമതികളിലും മുഖ്യമന്ത്രിക്ക് പരോക്ഷ പങ്കുണ്ടെന്ന് പി.സി ജോര്‍ജ് ആരോപിച്ചു. ഉമ്മന്‍ചാണ്ടി രാജഭരണം പോലെയാണ് ജനസമ്പര്‍ക്ക പരിപാടി നടത്തുന്നത്. തന്നെ മുഖം കാണിക്കാനത്തെുന്നവര്‍ക്ക് രാജാവ് പണം നല്‍കുന്നത് പോലെയാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി സഹായം നല്‍കുന്നത്.

ഇതിന് ഉമ്മന്‍ചാണ്ടിക്ക് എന്ത് അധികാരമാണുള്ളതെന്നും പി.സി ജോര്‍ജ് ചോദിച്ചു. സമൂഹ വിവാഹത്തിന്‍റെ പേരില്‍ ജോസ് കെ. മാണി കോടികള്‍ വെട്ടിച്ചു. കേരള കോണ്‍ഗ്രസിന്‍െറ അമ്പതാം വാര്‍ഷികം മകനെ അവരോധിക്കാനുള്ള വേദിയാക്കി മാണി മാറ്റിയെന്നും ജോര്‍ജ് പറഞ്ഞു.