ഉത്തര്‍പ്രദേശിൽ മഴയില്‍ കുതിര്‍ന്ന് നശിച്ച ധാന്യങ്ങള്‍ തിന്ന 225 ആടുകള്‍ ചത്തു

single-img
3 May 2015

goatമഥുര: ഉത്തര്‍പ്രദേശിൽ മഴയില്‍ കുതിര്‍ന്ന് നശിച്ച ധാന്യങ്ങള്‍ തിന്ന 225 ആടുകള്‍ ന്ചത്തു. മഥുരയിലാണ് സംഭ്വം നടന്നത്. കഴിഞ്ഞ ദിവസം പെയ്ത മഴയെത്തുടര്‍ന്ന് നശിച്ച ധാന്യങ്ങള്‍ കിടന്ന പാടത്ത് മേയാന്‍ വിട്ട ആടുകളാണ് ചത്തത്. അതിൽ 73 ആടുകളുടെ നില ഗുരുതരമാണ്. ചീഞ്ഞളിഞ്ഞ ധാന്യങ്ങളില്‍ നിന്നുള്ള ഫംഗസ് ബാധയേറ്റതാണ് മരണകാരണം.  സംഭവത്തെ ത്തുടര്‍ന്ന് മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. മഴയില്‍ കുതിര്‍ന്ന ധാന്യങ്ങള്‍ കന്നുകാലികള്‍ക്ക് നല്‍കരുതെന്ന് ഉദ്യോഗസ്ഥര്‍ കര്‍ഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കി.