ലീവ് തര്‍ക്കം; മേലുദ്യോഗസ്ഥന് നേര്‍ക്ക് വെടിവെച്ച ശേഷം പോലീസുകാരന്‍ ജീവനൊടുക്കി

single-img
3 May 2015

2532_LuckyOliver-4685135-blog-firing_gunമുംബൈ: ലീവ് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് മേലുദ്യോഗസ്ഥന് നേര്‍ക്ക് വെടിവെച്ച ശേഷം പോലീസുകാരന്‍ ജീവനൊടുക്കി. മുംബൈ വകോള പോലീസ് സ്‌റ്റേഷനിൽ ശനിയാഴ്ച രാത്രി 8.40 ഓടെയായിരുന്നു സംഭവം. സീനിയര്‍ ഇന്‍സ്‌പെക്ടര്‍ വിലാസ് ജോഷിക്ക് നേരെ മൂന്നു തവണ നിറയൊഴിച്ച ശേഷം അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ദിലീപ് ഷിര്‍കെയാണ് ആത്മഹത്യ ചെയ്തത്.

ലീവ് എടുത്തതിന്റെ പേരില്‍ ദിലീപ് ഷിര്‍ക്കെക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതോടെ കടുത്ത വിഷാദത്തിലായിരുന്നു ദിലീപ്. വാക്കുതര്‍ക്കത്തിനിടെയാണ് ദിലീപ് വിലാസ് ജോഷിക്ക് നേരെ നിറയൊഴിച്ചത്. പിടിച്ചുമാറ്റാന്‍ ശ്രമിച്ച മറ്റൊരാളുടെ കാലില്‍ വെടിയേറ്റു. വിലാസ് ജോഷിയുടെ നില ഗുരുതരമായി തുടരുകയാണ്.