ചൈനയിൽ പ്രാവിന്റെ വലിപ്പത്തിലുള്ള പറക്കും ദിനോസറുകളെ കണ്ടെത്തി

single-img
3 May 2015

Yi Qi2.പ്രാവിന്റെ വലിപ്പത്തിലുള്ള പറക്കാൻ കഴിയുന്ന ദിനോസറുകളുടെ ഫോസില്‍ ചൈനീസ് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. 10 വര്‍ഷം മുന്‍പ് കണ്ടെത്തിയ ഫോസിലുകളില്‍ നടത്തിയ പഠനത്തിനുശേഷമാണ് ഇവ പക്ഷികളുടെ ആദിമരൂപമായ കുഞ്ഞന്‍ ദിനോസറുകളാണെന്ന് സ്ഥിരീകരിച്ചത്. ഇവയ്ക്ക് വൗവ്വാലുകളുടേത് പോലുള്ള ചിറകുകളും 230 ഗ്രാം ഭാരവും 63 സെന്റിമീറ്റര്‍ നീളവുമുണ്ട്.

16 കോടി വര്‍ഷം മുന്‍പുണ്ടായിരുന്ന ദിനോസര്‍ യുഗത്തില്‍ കുറഞ്ഞകാലം മാത്രമേ ഈ ജീവികള്‍ ജീവിച്ചിരുന്നുള്ളുവെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ‘യി ഖി’ അഥവ ‘വിചിത്ര ചിറക്’ എന്നാണ് ഈ ദിനോസറുകൾക്ക് ശാസ്ത്രജ്ഞര്‍ നല്‍കിയിരിക്കുന്ന പേര്. ദിനോസറുകളില്‍നിന്നാണ് പക്ഷികള്‍ പരിണമിച്ചുണ്ടായതെന്ന നിഗമനം ബലത്തെടുത്തുന്നതാണ് ‘യി ഖി’യുടെ കണ്ടെത്തല്‍.