ചെന്നൈയെ ഹൈദരാബാദ് 22 റണ്‍സിന് പരാജയപ്പെടുത്തി

single-img
3 May 2015

dhoniഹൈദരാബാദ്: ഐ.പി.എല്ലില്‍ ചെന്നൈയെ ഹൈദരാബാദ് 22 റണ്‍സിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുടെ(28 പന്തില്‍ 61) അര്‍ധശതകത്തിന്റെ ബലത്തില്‍ 192 റണ്‍സ് നേടി. ആറു വിജയങ്ങളുമായി പോയന്റു പട്ടികയില്‍ മുന്നിലുള്ള ചെന്നൈയുടെ പോരാട്ടം 170 റണ്‍സിൽ അവസാനിച്ചു. വാര്‍ണറാണ് കളിയിലെ കേമന്‍. ജയത്തോടെ ഹൈദരാബാദ് അഞ്ചാം സ്ഥാനത്തേക്കു കയറി.

ടോസ് ജയിച്ച് എതിരാളികളെ ചെന്നൈ നായകന്‍ മഹേന്ദ്രസിങ് ധോണി ബാറ്റിങ്ങിനയച്ചു.  ഓപ്പണിങ് വിക്കറ്റില്‍ വാര്‍ണര്‍-ധവാന്‍(32 പന്തില്‍ 37) സഖ്യം 8.1 ഓവറില്‍ 86 റണ്‍സ് നേടി. ഇയന്‍ മോര്‍ഗന്‍(27 പന്തില്‍ 32), നമന്‍ ഓജ(12 പന്തില്‍ 20), ഹെന്റീക്കസ് (9 പന്തില്‍ 19) എന്നിവരും തിളങ്ങി. ചെന്നൈക്കു വേണ്ടി ഡ്വയിന്‍ ബ്രാവോ 25 റണ്‍സിന് മൂന്നു വിക്കറ്റെടുത്തു. ചെന്നൈ ബാറ്റിങ്ങില്‍ മുന്‍നിരക്കാര്‍ക്ക് നല്ല തുടക്കം കിട്ടിയെങ്കിലും വലിയൊരു ഇന്നിങ്‌സ് കളിക്കാനാവാതെ കീഴടങ്ങി. ഡുപ്ലെസി(22 പന്തില്‍ 33), റെയ്‌ന(15 പന്തില്‍ 23), ഡ്വയിന്‍ സ്മിത്ത്(21), ബ്രാവോ(25*) എന്നിവരാണ് തിളങ്ങിയത്.