കേരള സര്‍വകലാശാലയില്‍ സംവരണം അട്ടിമറിച്ച് നടത്തിയ മുഴുവന്‍ അധ്യാപക നിയമനങ്ങളും റദ്ദാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

single-img
3 May 2015

Keralaതിരുവനന്തപുരം: ഒരുവര്‍ഷത്തിനിടെ കേരള സര്‍വകലാശാലയില്‍ സംവരണം അട്ടിമറിച്ച് നടത്തിയ മുഴുവന്‍ അധ്യാപക നിയമനങ്ങളും റദ്ദാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. നിയമനങ്ങള്‍ അടിയന്തരമായി റദ്ദാക്കി അറിയിക്കാന്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വൈസ് ചാന്‍സലര്‍ക്ക് നിര്‍ദേശം നല്‍കി. 2013 സെപ്റ്റംബറിലെ സര്‍വകലാശാല നിയമഭേദഗതിക്ക് ശേഷം നടത്തിയ അധ്യാപക നിയമനങ്ങള്‍ റദ്ദാക്കാനാണ് ഉത്തരവ്. ഇതോടെട നിയമനം ലഭിച്ച 11 അധ്യാപകര്‍ പുറത്തുപോകേണ്ടി വരും. മേയ് അഞ്ചിലെ സിന്‍ഡിക്കേറ്റിന്‍െറ പരിഗണനക്ക് വരുന്ന ഏഴ് അധ്യാപക നിയമനങ്ങള്‍ നിരസിക്കപ്പെടും. 2013ലെ സര്‍വകലാശാല നിയമ ഭേദഗതി ലംഘിച്ച് അധ്യാപക തസ്തികയിലേക്ക് കേരള സര്‍വകലാശാല നിയമനം നടത്തുന്നത് സിന്‍ഡിക്കേറ്റ് അംഗം വിദ്യാഭ്യാസമന്ത്രിയുടെയും ഗവര്‍ണറുടെയും ശ്രദ്ധയില്‍പെടുത്തിയിരുന്നു.