വില്യം-കെയ്‌റ്റ് ദമ്പതികൾക്ക് പെണ്‍കുഞ്ഞ്‌ പിറന്നു

single-img
3 May 2015

kateവില്യം-കെയ്‌റ്റ് ദമ്പതികൾക്ക് പെണ്‍കുഞ്ഞ്‌ പിറന്നു. രാജകുമാരി ശനിയാഴ്‌ച രാവിലെ 8.34 ന്‌ പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. 3.7 കിലോഗ്രാം തൂക്കമുള്ള കുഞ്ഞും അമ്മയും സുഖമായിരിക്കുന്നുവെന്നും പ്രസവ സമയം വില്യം രാജകുമാരന്‍ ആശുപത്രിയില്‍ സന്നിഹിതനായിരുന്നുവെന്നും കെന്‍സിങ്‌ടണ്‍ കൊട്ടാര വൃത്തങ്ങളുടെ പത്രക്കുറിപ്പില്‍ പറയുന്നു.

പാഡിങ്‌ടണിലുള്ള സെന്റ്‌ മേരീസ്‌ ആശുപത്രിയിലാണ് കുഞ്ഞിനു ജന്മം നല്‍കിയത്.   ഉച്ചയ്‌ക്ക്‌ പന്ത്രണ്ടരയോടെ ബെക്കിങ്‌ഹാം കൊട്ടാരത്തിനു മുന്നില്‍ പരമ്പരാഗത രീതിയില്‍ ചിത്രത്തൂണില്‍ ഫ്രെയിം ചെയ്‌ത സര്‍ട്ടിഫിക്കറ്റ്‌ സ്‌ഥാപിച്ച്‌ പുതിയ അതിഥിയുടെ വിവരം ഔദ്യോഗികമായി ജനങ്ങളെ അറിയിച്ചു.

ബ്രിട്ടീഷ്‌ കിരീടാവകാശികളില്‍ മുത്തച്‌ഛന്‍ ചാള്‍സ്‌, പിതാവ്‌ വില്ല്യം, സഹോദരന്‍ ജോര്‍ജ്‌ എന്നിവര്‍ക്കു പിന്നില്‍ നാലാമതായിരിക്കും രാജകുടുംബത്തിലെ പുതിയ അതിഥിയുടെ സ്‌ഥാനം. 2011 ഏപ്രിലിലായിരുന്നു വില്ല്യമിന്റെയും കെയ്‌റ്റിന്റെയും വിവാഹം. 2013 ജൂലൈയിലാണ്‌ രാജദമ്പതികളുടെ ആദ്യ കണ്‍മണി ജോര്‍ജ്‌ രാജകുമാരന്‍ ജനിച്ചത്‌.