രാഷ്ട്രീയത്തിന്റെ എ.ബി.സി.ഡി പോലും അറിയാത്ത രാഹുല്‍ഗാന്ധിക്ക് ഭ്രാന്താണ്- സാക്ഷി മഹാരാജ്

single-img
3 May 2015

sakshi-maharajലഖ്‌നൗ: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പരിഹാസിച്ച് സാക്ഷി മഹാരാജ് രംഗത്ത്.  രാഹുലിന് ഭ്രാന്താണ് എന്നതാണ് സാക്ഷിയുടെ പുതിയ പ്രസ്താവന. ഉത്തര്‍പ്രദേശിലെ അമ്രോളിയിലെ രത്തന്‍പുരിലെ യോഗത്തിലാണ് സാക്ഷിയുടെ ശക്തമായ ആക്ഷേപം.

രാഹുല്‍ഗാന്ധിക്ക് ഭ്രാന്താണ്. രാഷ്ട്രീയത്തിന്റെ എ.ബി.സി.ഡി പോലും അറിയില്ല. നെല്ലും ചോളവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാത്ത ആളാണ് കര്‍ഷകര്‍ക്കുവേണ്ടി വാദിക്കുന്നത്. നരേന്ദ്ര മോദിയുടെ കീഴില്‍ രാജ്യം സുരക്ഷിതമാണെന്നും ശ്രീകൃഷ്ണന്‍ ദ്രൗപതിയെ എപ്രകാരം രക്ഷിച്ചോ അതുപോലെയാണ് മോദി നേപ്പാളിലെ ഇന്ത്യക്കാരെ രക്ഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ്സും സമാജ്വാദി പാര്‍ട്ടിയും ശക്തമായ വിമര്‍ശനവുമായി രംഗത്തുവന്നിട്ടുണ്ട്. നേരത്തെ വര്‍ഗീയച്ചുവയുള്ളതും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങളിലൂടെ നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞിരുന്ന ബി.ജെ.പി എം.പിയുടെ പുതിയ പ്രസ്താവനയും വിവാദമായി.