കൊങ്കണ്‍ പാതയില്‍ തുരന്തോ എക്‌സ്പ്രസ് പാളം തെറ്റി

single-img
3 May 2015

palamമഡ്ഗാവ്: ഞായറാഴ്ച പുലര്‍ച്ചെ കൊങ്കണ്‍ പാതയില്‍ തുരന്തോ എക്‌സ്പ്രസ് പാളം തെറ്റി. ലോകമാന്യതിലകില്‍ നിന്നും എറണാകുളത്തേക്ക് വരുകയായിരുന്നു 12223 ാം നമ്പര്‍ ട്രെയിനിന്റെ പാളമാണ് തെറ്റിയത്. രാവിലെ ആറ് മണിക്ക് മഡ്ഗാവില്‍ വിട്ട തീവണ്ടി ആറരയോടെ സര്‍സോറ തുരങ്കത്തില്‍ വെച്ചാണ് അപകടത്തില്‍ പെട്ടത്.

ആര്‍ക്കും പരിക്കില്ല. പത്തുകോച്ചുകളാണ് പാളം തെറ്റിയത്. ട്രെയിന്‍ ഡ്രൈവര്‍ കൃത്യസമയത്ത് ബ്രേക്ക് ചെയ്തതിനാലാണ് വന്‍ അപകടം ഒഴിവായത്. എഞ്ചിനും ആദ്യത്തെ നാല് ബോഗികളും ഒഴിച്ചുള്ളവയാണ് പാളം തെറ്റിയത്. പാളം തെറ്റിയ കോച്ചുകളെല്ലാം തുരങ്കത്തിനുള്ളിലാണ് കിടക്കുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.

അപകടത്തെ തുടര്‍ന്ന് കൊങ്കണ്‍ മേഖലയില്‍ തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. കൊങ്കണ്‍ പാതയിലൂടെ വരേണ്ട പല തീവണ്ടികളും വൈകാനാണ് സാധ്യത. 16337 ഓഖ-എറണാകുളം എക്‌സ്പ്രസ്, 22634 നിസാമുദീന്‍-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകള്‍ മഡ്ഗാവിനും രത്‌നഗിരിക്കും ഇടയിലുള്ള സ്‌റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയാണ്‌