സൈന്യം കുട്ടികളെ ലൈംഗികപീഡനത്തിനിരയാക്കിയ ആരോപണം തെളിയിക്കപ്പെട്ടാൽ നടപടി സ്വീകരിക്കുമെന്ന് ഫ്രഞ്ച് ആഭ്യന്തരമന്ത്രാലയം

single-img
2 May 2015

imagesമധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ കുട്ടികളെ സൈന്യം ലൈംഗികപീഡനത്തിനിരയാക്കിയ ആരോപണം തെളിയിക്കപ്പെട്ടാൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് ഫ്രഞ്ച് ആഭ്യന്തരമന്ത്രാലയം . ആഭ്യന്തര കലാപത്തിൽ ബാധിക്കപ്പെട്ട കുട്ടികളെ ഫ്രഞ്ച് സൈനീകർ ലൈംഗീകമായി ഉപയോഗിച്ചതായി വ്യക്തമാക്കുന്ന യു.എൻ റിപ്പോർട്ട് ചോർന്നതോടെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

 

 
2013 ഡിസംബറിൽ നടന്ന കലാപത്തെത്തുടർന്ന് പ്രദേശത്ത് സന്നദ്ധപ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന സൈന്യം തലസ്ഥാനമായ ബാങ്കുയിക്ക് സമീപം പത്തോളം കുട്ടികളെയാണ് പീഡനത്തിനിരയാക്കിയത്. ഇതിനെക്കുറിച്ച് കഴിഞ്ഞ ജൂലായിൽ യു.എൻ ഹൈക്കമ്മീഷൻ ഫ്രാൻസിന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ യു.എസ് കേന്ദ്രമായി പ്രവർത്തിക്കുന്ന എയ്ഡ്സ് ഫ്രീ വേൾഡ് എന്ന സംഘടനയാണ് യു.എൻ റിപ്പോർട്ട് മാധ്യമശ്രദ്ധയിൽപ്പെടുത്തിയത്.