വയനാട്ടില്‍ ലോ ഫ്ലോര്‍ ബസുകള്‍ സര്‍വ്വീസ് ആരംഭിച്ചു

single-img
2 May 2015

download (1)വയനാട്ടില്‍ ലോ ഫ്ലോര്‍ ബസുകള്‍ സര്‍വ്വീസ് ആരംഭിച്ചു. ആദ്യ ബസിന് മന്ത്രി പി.കെ. ജയലക്ഷ്മി പച്ചക്കൊടി വീശി. നിലവിൽ രണ്ട് എ.സി. ബസുകളാണ് ഉള്ളതെങ്കിലും ഉടൻ നാല് എ.സി. ബസുകള്‍ കൂടി ജില്ലയിൽ എത്തും. എം.വി. ശ്രേയാംസ് കുമാര്‍ എം.എല്‍.എ. സാരഥിയായി. ബസിന്റെ കന്നിയാത്ര ജനങ്ങള്‍ ആഘോഷമാക്കി. തുടക്കത്തില്‍ ലക്കിടി ബത്തേരി, ലക്കിടി മാനന്തവാടി റൂട്ടുകളിലാണ് ലോ ഫ്ലോര്‍ സര്‍വ്വീസ് നടത്തുന്നത്.