വിവാഹത്തെ എതിർത്ത പതിമൂന്നുകാരിക്ക് ജാർഖണ്ഡ് മുഖ്യമന്ത്രി പാരിതോഷികം പ്രഖ്യാപിച്ചു

single-img
2 May 2015

download (1)വിവാഹത്തെ എതിർത്ത പതിമൂന്നുകാരിക്ക് ജാർഖണ്ഡ് മുഖ്യമന്ത്രി രഘുവർദാസ് പാരിതോഷികം പ്രഖ്യാപിച്ചു. മാതാപിതാക്കളുടെ നിർബന്ധത്തിന് വഴങ്ങാതെ തന്റെ അവകാശങ്ങൾക്ക് വേണ്ടി പൊരുതാൻ മുന്നിട്ടിറങ്ങിയതിന് വിദ്യാർത്ഥിനിക്ക് ഒരു ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കൂടാതെ,​ കുട്ടിയുടെ വിദ്യാഭ്യാസത്തിന്റെയും വിവാഹത്തിന്റെയും ചിലവും സർക്കാർ വഹിക്കും. വിവാഹത്തിനായി കുടുംബത്തിൽ നിന്നുള്ള സമ്മർദ്ദം വിദ്യാർത്ഥിനി അധ്യാപകരുടെയും ജില്ലാ ഭരണകൂടത്തിന്റെയും ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.