വിദ്യാഭ്യാസ മന്ത്രിക്ക് നേരെ പ്രതിഷേധം;കാറിന്റെ ചില്ല് തകര്‍ന്നു

single-img
2 May 2015

hqdefaultവിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിനെതിരെ ഇടത് യുവജന സംഘടനകള്‍ നടത്തിയ പ്രതിഷേധത്തിനിടെ മന്ത്രിയുടെ ഔദ്യോഗിക കാറിന്റെ ചില്ല് തകര്‍ന്നു. കോഴിക്കോട് നരിക്കുനിയിലാണ് സംഭവം. നരിക്കുനിയില്‍ സ്വകാര്യ പരിപാടിക്ക് എത്തിയതായിരുന്നു മന്ത്രി.

സ്വകാര്യ പരിപാടിയായതിനാല്‍ പൊലീസ് സന്നാഹം ഉണ്ടായിരുന്നില്ല. ഇതറിഞ്ഞാണ് ഇടതു യുവജന, വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. എസ്.എസ്.എല്‍.സി ഫലത്തിലെ അപാകതയ്‌ക്കെതിരെയായിരുന്നു പ്രതിഷേധം. സംഭവുമായി ബന്ധപ്പെട്ട് അഞ്ച് എസ്.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.