പുലര്‍ച്ചേയുള്ള വാഹന പരിശോധനയ്ക്കിടെ കൈക്കൂലി വാങ്ങിയ പനങ്ങാട് എസ് ഐ ശ്രീകുമാറിനെ കൈയോടെ പൊക്കി യുവ ഐ.പി.എസ് ഓഫീസര്‍ ഹരിശങ്കര്‍

single-img
2 May 2015

dcp photosപുലര്‍ച്ചേയുള്ള വാഹന പരിശോധനയ്ക്കിടെ കൈക്കൂലി വാങ്ങിയ പനങ്ങാട് എസ് ഐ ശ്രീകുമാറിനെ കൈയോടെ പൊക്കി യുവ ഐ.പി.എസ് ഓഫീസര്‍ ഹരിശങ്കര്‍ വീണ്ടും താരമായി. കൈക്കൂലി വാങ്ങിയ എസ് ഐ പനങ്ങാട് എസ് ഐ ശ്രീകുമാറിനെ ഹരിശങ്കര്‍ നേരിട്ട് പിടികൂടുകയായിരുന്നു.

പനങ്ങാട് എസ് ഐ ശ്രീകുമാര്‍ യാത്രക്കാരുടെ വാഹനം തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതിനിടെയാണ് പുലര്‍ച്ചെ മൂന്നുമണിക്ക് പട്രോളിങ്ങിനിറങ്ങിയ ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡിന്റെ പിടിയിലാകുന്നത്. പരിശോധനയെ തുടര്‍ന്ന് എസ് ഐയുടെ പോക്കറ്റില്‍ നിന്നും പതിനായിരത്തോളം രൂപയും ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തിട്ടുണ്ട്.

നേരത്തേ, സമയത്ത് ഡ്യൂട്ടിക്ക് ഹാജരാകാത്ത പോലീസുകാര്‍ക്കെതിരെ നടപടിയെടുത്ത് കൈയ്യടി നേടിയ പോലീസ് ഉദ്യോഗസ്ഥനാണ് ഹരിശങ്കര്‍.