അന്വേഷണ ഏജന്‍സികള്‍ക്കു സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നു വിന്‍സണ്‍ എം. പോള്‍

single-img
2 May 2015

vincent-m-paul

എക്‌സൈസ് മന്ത്രി കെ. ബാബുവിനെതിരായ അന്വേഷണത്തില്‍നിന്നും ജേക്കബ് തോമസിനെ ഒഴിവാക്കിയിട്ടില്ലെന്നു വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം. പോള്‍ വ്യക്തമാക്കി. മുമ്പു ബാബുവിന്റെ കീഴില്‍ ജോലി ചെയ്തിട്ടുള്ളതിനാല്‍ ജേക്കബ് തോമസിനെ ഒഴിവാക്കിയതായി വാര്‍ത്തകളുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണു വിജിലന്‍സ് ഡയറക്ടറുടെ വിശദീകരണം.

അന്വേഷണ ഏജന്‍സികള്‍ക്കു സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കേസില്‍ കുടുങ്ങുന്നതു നാണക്കേടല്ലാത്ത കാലമാണിതെന്നും നിയമ സംവിധാനത്തിലെ പോരായ്മ അഴിമതികള്‍ക്കു കാരണമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബാബുവിനെതിരെ തിങ്കളാഴ്ച അന്വേഷണം ആരംഭിക്കും. ബിജു രമേശ് ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കും. ക്വിക്ക് വേരിഫിക്കേഷന്‍ 45 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നു അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്പി കെ.എ. ആന്റണി പറഞ്ഞു.