ദ്രൗപതിയെ കൃഷ്ണന്‍ സഹായിച്ചതുപോലെയാണ് നേപ്പാളിനെ നരേന്ദ്രമോദി സഹായിച്ചതെന്ന് ബിജെപി എം.പി സാക്ഷി മഹാരാജ്

single-img
2 May 2015

sakshiപ്രധാനമന്ത്രി നരേന്ദ്ര മോദി കൃഷ്ണനെപ്പോലെയാണെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഭ്രാന്തനാണെന്നും ബിജെപി എംപി സാക്ഷി മഹാരാജ്. ദ്രൗപതിയെ കൃഷ്ണന്‍ രക്ഷിച്ച പോലെയാണ് നേപ്പാളിനെ മോദി രക്ഷപ്പെടുത്തിയതെന്നും എന്നാല്‍ ചോളവും ഗോതമ്പും തിരിച്ചറിയാനാവാത്ത വ്യക്തിയാണ് രാഹുലെന്നും ബിജെപി എംപി പരിഹസിച്ചു.

രാഷ്ട്രീയത്തിന്റെ എബിസിഡി പോലും അറിയാനത്ത രാഹുലിന് ഭ്രാന്താണ്. മനസ്സ് തകര്‍ന്ന കര്‍ഷകരെ കാണാന്‍ നടക്കുന്ന രാഹുലിനെ കാണുമ്പോള്‍ ഇതാണു തോന്നുന്നത്. കര്‍ഷകരുമായി സംസാരിക്കുന്ന രാഹുലിനു ഗോതമ്പും ചോളവും എന്താണെന്ന് അറിയില്ലെന്നും സാക്ഷി മഹാരാജ് പറഞ്ഞു.

ദ്രൗപതിക്കു സഹായം വേണ്ടിവന്നപ്പോള്‍ ഒരു മടിയും കൂടാതെയാണ് കൃഷ്ണന്‍ സഹായിച്ചത്. അതുപോലെ നേപ്പാളില്‍ ഭൂകമ്പത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനും സഹായിക്കാനും മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ മുന്നിട്ടറങ്ങി. ഇക്കാര്യത്തില്‍ ഒരു മടിയും കാണിക്കാതെയാണ് മോദി പ്രതികരിച്ചതെന്നും മഹാരാജ് പറഞ്ഞു.

ബീഫ് കഴിക്കുന്ന രാഹുല്‍ ദേഹശുദ്ധിവരുത്താതെ കേദാര്‍നാഥ് സന്ദര്‍ശിച്ചതാണ് നേപ്പാളിലുണ്ടായ ഭൂകമ്പത്തിനു കാരണമെന്ന് സാക്ഷി മഹാരാജ് നേരത്തെ പ്രസ്താവന നടത്തിയിരുന്നു.