70 രാജ്യങ്ങളിലെ 262 പേരെ കടത്തിവെട്ടി മലയാളിയായ കെ.കെ. ഷിബിന്‍ ഐക്യരാഷ്ട്ര സംഘടനയുടെ പരിസ്ഥിതി ലോഗോ മത്സരത്തില്‍ ഒന്നാമനായി

single-img
2 May 2015

wed_logo_vertical_sm

2015 ജൂണ്‍ 15 ലെ പരിസ്ഥിതി ദിനത്തോനുബന്ധിച്ച് ഐക്യ രാഷ്ട്ര സംഘടനയുടെ ഐക്യരാഷ്‌രട പരിസ്ഥിതി പരിപാടിയോടനുബന്ധിച്ച് നടത്തിയ ലോഗോ മത്സരത്തില്‍ മലയാളിയായ കെ.കെ. ഷിബിന്‍ ഒന്നാം സ്ഥാനത്തിനര്‍ഹനായി.

70 രാജ്യങ്ങളില്‍ നിന്നായി 262 പ്രതിനിധികളെ പിന്നിലാക്കിയാണ് ഷിബിന്‍ ഈ നേട്ടം കൊയ്തത്. ഇനി മുതല്‍ ഒരു വര്‍ഷക്കാലത്തേക്ക് ഐക്യരാഷ്ട്ര സംഘടനയുടെ പരിസ്ഥിതി പരിപാടികളിലെല്ലാം ഉപയോഗിക്കുന്നത് ഷിബിന്‍ ഡിസൈന്‍ ചെയ്ത ലോഗോയായിരിക്കും.

കണ്ണൂര്‍ തലശ്ശേരി സ്വദേശിയായ ഷിബിന്‍ ചിറക്കര, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കമ്പ്യൂട്ടര്‍ അദ്ധ്യാപകനാണ്. മുമ്പ് രൂപയുടെ സിംബല്‍ നിര്‍മ്മിക്കുന്നതിനായി മത്സരം സംഠടിപ്പിച്ചപ്പോള്‍ ഫൈനലില്‍ ഷിബിന്റെ സൃഷ്ടിയും എത്തിയിരുന്നു.