മുംബൈ ഇന്ത്യന്‍സിനെതിരെയുള്ള സഞ്ജുവിന്റെ ബാറ്റിംഗിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍

single-img
2 May 2015

Sanju - Sachiമുംബൈ ഇന്ത്യന്‍സിനെതിരെയുള്ള സഞ്ജുവിന്റെ ബാറ്റിംഗിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരെ സഞ്ജുവിന്റെ തകര്‍പ്പന്‍ പ്രകടനം സച്ചിനെ മാത്രമല്ല അതിളശയിപ്പിച്ചത്. സുനില്‍ ഗവാസ്‌കര്‍, വിവിഎസ് ലക്ഷ്മണ്‍, സഞ്ജയ് മഞ്ചരേക്കര്‍ തുടങ്ങിയവമരയും സഞ്ജുവിന്റെ ആരാധകരാക്കിയിരിക്കുകയാണ്.

സഞ്ജുവിന്റെ പല ഷോട്ടുകളേയും ഗാലറിയിലിരുന്ന് കളി കണ്ട സച്ചിന്‍ അഭിനന്ദിക്കുന്നുണ്ടായിരുന്നു. ഗവാസ്‌കറും സഞ്ജുവിനെ അഭിനന്ദിച്ച് രംഗശത്തത്തി. ലങ്കന്‍ താരം ജയവര്‍ധനെയയുടെ ശൈലിയ്ക്കു സമാനമാണ് സഞ്ജുവിന്റെ കളിയെന്നു ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടത്. ലസിത് മലിംഗയും വാര്‍ണറും സഞ്ജുവിന്റെ പ്രകടനത്തിനു മുന്നില്‍ പതറുന്നതു കണ്ട വിവിഎസ് ലക്ഷ്മണ്‍ ആത്മവിശ്വാസം തുളുമ്പുന്ന പ്രകടനം എന്നാണ് അഭിപ്രായപ്പെട്ടത്.