വീട്ടിനുള്ളില്‍ കളിച്ചുകൊണ്ടിരുന്ന 10 മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചുകീറി

single-img
1 May 2015

downloadവീട്ടിനുള്ളില്‍ കളിച്ചുകൊണ്ടിരുന്ന 10 മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചുകീറി. വ്യാഴാഴ്ച രാവിലെയാണ് സംഭവം. മുണ്ടയ്ക്കല്‍ പാപനാശം സ്വദേശികളായ ഷിബു-ബീന ദമ്പതിമാരുടെ മകന്‍ എബിനെ ആണ് തെരുവുനായ ആക്രമണത്തിനിരയാക്കിയത്.

 

കുഞ്ഞിന്റെ നിലവിളി കേട്ട് അമ്മ ഓടിയെത്തിയമ്പോഴേക്കും കുഞ്ഞിന്റെ വലതുകൈയുടെ ഒരുഭാഗം നായ കടിച്ചെടുത്തിരുന്നു. കുഞ്ഞിന്റെ കഴുത്തിലും മുതുകിലും തോളിലും മുറിവുണ്ട്. നാട്ടുകാരെത്തി നായയെ അടിച്ചുകൊന്നു. ജില്ലാ ആശുപത്രിയില്‍ എത്തിച്ച കുഞ്ഞിന് കുത്തിവെപ്പും മരുന്നും നല്‍കി.