ആന്‍ഡമാനില്‍ ഭൂചലനം;സുനാമി മുന്നറിയിപ്പ്

single-img
1 May 2015

boat_mapആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും  പാപുവ ന്യൂ ഗിനിയയിലും ഭൂചലനം. ആന്‍ഡമാനിലെ ഭൂകമ്പം 5.4 താവ്രത രേഖപ്പെടുത്തി. പാപുവ ന്യൂ ഗനിയയിലെ ഭൂകമ്പത്തിന് 6.5 ആയിരുന്നു തീവ്രത.പോര്‍ട്ട് ബ്ലെയറിന് 125 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറ് ഉള്‍ക്കടലിലാണ് പ്രഭവകേന്ദ്രം. തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കി.പ്രദേശത്ത് സുനാമി തിരമാലകള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി.