ആണ്‍കുട്ടികളുണ്ടാകാനുളള മരുന്ന് വിവാദം :മരുന്നിന്റെ പേര് മാറ്റില്ലെന്ന് യോഗഗുരു രാംദേവ്

single-img
1 May 2015

ramdev_350_090111115321ആണ്‍കുട്ടിയുണ്ടാകാന്‍ സാഹായിക്കുന്നത് എന്ന അവകാശവാദവുമായി പുറത്തിറക്കിയ ‘പുത്രജീവക് ബീജ്’ മരുന്നിന്റെ പേര് മാറ്റില്ലെന്ന് യോഗഗുരു രാംദേവ്. പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെയുളള ഗൂഢാലോചനയുടെ ഭാഗമാണ് തനിക്കെതിരെയുളള ആരോപണങ്ങളെന്ന് ബാബാ രാംദേവ് പറഞ്ഞു.

 

 

ആണ്‍കുട്ടി ജനിക്കുമെന്ന് ഉറപ്പുവരുത്താനല്ല, കുഞ്ഞ് ജനിക്കുമെന്ന് ഉറപ്പാക്കാനുള്ളതാണ് മരുന്നെന്ന് അദ്ദേഹം പറഞ്ഞു.പുത്രജീവക് ബീജ് എന്ന മരുന്നിനെതിരെ പരാതി ഉന്നയിച്ചവര്‍ മാപ്പ് പറയണമെന്നും ബാബാ രാംദേവ് ആവശ്യപ്പെട്ടു. രാംദേവിന്റെ ദിവ്യ ഫാര്‍മസി പുറത്തിറക്കിയ മരുന്നിനെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്.