എ. ഫിറോസിനെ തിരിച്ചെടുത്തതിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാന്ദൻ രംഗത്ത്

single-img
30 April 2015

download (2)പി.ആർ.ഡി മുൻ ഡയറക്ടർ എ. ഫിറോസിനെ തിരിച്ചെടുക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാന്ദൻ.നേരത്തെ എ.ഡി.ബി വായ്പാതട്ടിപ്പു കേസിൽ പ്രതിയായ ഫിറോസിനെ രണ്ട് ദിവസം മുൻപ് ആണ് ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയുടെ നിർദ്ദേശപ്രകാരം സർക്കാർ തിരിച്ചെടുക്കാൻ തീരുമാനിച്ചത്. എന്നാൽ ഫിറോസിന് നിയമനം നൽകിയിട്ടില്ല.കേസിൽ പ്രതിയായതിനെ തുടർന്ന് 2013 ജൂൺ 19നായിരുന്നു ഫിറോസിനെ സസ്പെൻഡ് ചെയ്തത്.