സ്ലീപ്പര്‍ കോച്ചുകളില്‍ യാത്രക്കാര്‍ക്ക്‌ നാളെ മുതല്‍ നിയന്ത്രണം

single-img
30 April 2015

download (1)തീവണ്ടികളിലെ സ്‌ളീപ്പര്‍ കോച്ചുകളില്‍ റിസര്‍വ് ചെയ്യാതെയുള്ള പകല്‍ യാത്രക്ക് നാളെ മുതല്‍ നിയന്ത്രണം. 200
കിലോമീറ്ററില്‍ താഴെയുള്ള പകല്‍ യാത്രയ്ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.എക്‌സ്പ്രസ്‌, സൂപ്പര്‍ഫാസ്‌റ്റ് ട്രെയിനുകളിലെ സ്ലീപ്പര്‍ കോച്ചുകളില്‍ റിസര്‍വേഷന്‍ ടിക്കറ്റെടുത്ത്‌ സഞ്ചരിക്കുന്ന യാത്രക്കാര്‍, തങ്ങളുടെ കോച്ചുകളില്‍ റിസര്‍വേഷനില്ലാത്ത ആളുകള്‍ കയറുന്നതായി പരാതി നല്‍കിയതിനെത്തുടര്‍ന്നാണ്‌ നടപടി.

 

ഇനിമുതല്‍ ദീര്‍ഘദൂര ട്രെയിനുകളില്‍ ഡീസര്‍വ്ഡ് കോച്ചുകളില്‍ മാത്രമേ റിസര്‍വേഷനില്ലാത്ത സ്ലൂപ്പര്‍ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാനാകൂ. ഹ്രസ്വദൂര യാത്രക്കാരെയാണ് നടപടി പ്രതികൂലമായി ബാധിക്കുക. എന്നാല്‍ ദീര്‍ഘദൂരയാത്രക്കാര്‍ക്ക് ഇത് ഗുണകരമാകും.അതേസമയം നടപടി പിന്‍വലിക്കണമെന്ന്‌ റെയില്‍വേ പാസഞ്ചര്‍ അസോസിയേഷന്‍ സംസ്‌ഥാന പ്രസിഡന്റ്‌ ആവശ്യപ്പെട്ടു.