താലി കെട്ടുന്നതിന് തൊട്ടുമുമ്പ് വരന്‍ മദ്യപിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കിയ പെണ്‍കുട്ടി വിവാഹം ഉപേക്ഷിച്ചു

single-img
30 April 2015

marriageവിവാഹ വേദിയില്‍ താലികെട്ടുന്നതിന് തൊട്ടുമുമ്പ് വരന്‍ മദ്യപിച്ചിട്ടുണ്ടെന്ന് മനസ്സിലായതിനെ തുടര്‍ന്ന് വധു വിവാഹം ഉപേക്ഷിച്ചു. വിവാഹത്തിന് തനിക്ക് താത്പര്യമില്ലെന്ന് ബന്ധുക്കളെ അറിയിക്കുകയും വേദിയില്‍ നിന്നും വധു ഇറങ്ങിപ്പോവുകയുമായിരുന്നു.

കാണ്‍പൂരില്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. വിവാഹ ചടങ്ങില്‍ ഡി ജെ പാര്‍ട്ടി നടക്കുന്നുണ്ടായിരുന്നു. വിവാഹ ചടങ്ങിനായി ഡി ജെ നിര്‍ത്താന്‍ വധുവിന്റെ പുരോഹിതന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഡി ജെ നിര്‍ത്തി വച്ചു. എന്നാല്‍ മദ്യലഹരിയില്‍ നിന്ന വരനും സുഹൃത്തുക്കള്‍ക്കും ഇത് ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് ഇവര്‍ ബഹളം വയ്ക്കുകയായിരുന്നു.

ഇതിനെല്ലാം ദൃക്‌സാക്ഷിയായിരുന്ന വധു വിവാഹ ചടങ്ങിന് മദ്യപിച്ചെത്തിയ വരനുമൊത്തുള്ള വിവാഹത്തിന് തനിക്ക് താത്പര്യമില്ലെന്ന് വധു അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മണ്ഡപത്തില്‍ നിന്നും ഇറങ്ങിപോയ വധു വീട്ടിലെത്തി മുറിയടക്കുകയും ചെയ്തു. മാതാപിതാക്കളും വധുവിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കുകയായിരുന്നു.