പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ രാജ്യത്തെ ആദ്യത്തെ വൈഫൈ പഞ്ചായത്ത്

single-img
30 April 2015

eraviperoorവൈ ഫൈ രാജ്യത്ത് ആദ്യമായി പൊതുജനങ്ങള്‍ക്ക് സൗജന്യമായി ലഭ്യമാക്കുന്ന പഞ്ചായത്തായി പത്തനം തിട്ട ജില്ലയിലെ ഇരവിപേരൂര്‍ പഞ്ചായത്ത്. പഞ്ചായത്തിലെ പഞ്ചായത്ത് ഓഫീസ്, പ്രഥമിക ആരോഗ്യകേന്ദ്രം, വില്ലേജ് വിജ്ഞാനകേന്ദ്രം, ഓഫീസ് സമുച്ചയം, കുട്ടികളുടെ പാര്‍ക്ക് എന്നിവിടങ്ങിളലായി അഞ്ച് പൊതു ഇടങ്ങളിലാണ് ഇതിന്റെ സൗകര്യം കിട്ടുകയെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എന്‍. രാജീവ് പറഞ്ഞു.

രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ ജനങ്ങള്‍ക്ക് സൗജന്യമായി ഇതുപയോഗിക്കാം. എന്നാല്‍ പാര്‍ക്കില്‍ അധികസമയം ഇന്റര്‍നെറ്റ് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. ഈ സംരംഭത്തിനായി പഞ്ചായത്ത് ബി.എസ്.എന്‍.എല്ലുമായി ധാരണയായിരിക്കുകയാണ്.

ഇതിനുള്ള പണം പഞ്ചായത്ത് ബി.എസ്.എന്‍.എല്ലിന് നല്‍കുകയാണ് ചെയ്യുക. ഇതിലൂടെ പഞ്ചായത്തിന് വരുമാനം കൂടി ഉണ്ടാക്കാന്‍ പരസ്യം നല്‍കാന്‍ കഴിയുംവിധം ക്രമീകരണംചെയ്യാന്‍ ചര്‍ച്ച നടന്നുവരുന്നുവെന്നും അധികൃതര്‍ അറിയിച്ചു.

പൊതുഭരണമികവിന് പ്രധാനമന്ത്രിയുടെ അവാര്‍ഡ് അടുത്തിടെ വാങ്ങിയ പഞ്ചായത്തായ ഇരവിപേരൂരാണ് ദേശീയതലത്തില്‍ ആദ്യമായി വൈ ഫൈ സൗകര്യം സൗജന്യമായി നല്‍കുന്ന പഞ്ചായത്തെന്നുള്ള കാര്യവും ശ്രദ്ധേയമാണ്.