അഴിമതി നടത്തുന്നവരുടെ തടവുശിക്ഷ മൂന്ന് വര്‍ഷത്തില്‍ നിന്നും ഏഴ് വര്‍ഷമായി വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം ഭേദഗതി ചെയ്യുന്നു

single-img
30 April 2015

o-JAIL-facebookനിലവില്‍ ആറുമാസം മുതല്‍ മൂന്നുവര്‍ഷം വരെ തടവുശിക്ഷയ്ക്കു വ്യവസ്ഥയുള്ള അഴിമതി കുറ്റകൃത്യങ്ങള്‍ അഞ്ചു മുതല്‍ ഏഴുവര്‍ഷം വരെയായി വര്‍ധിപ്പിക്കുന്ന രീതിയില്‍ അഴിമതി കേസുകളില്‍ തടവുശിക്ഷാ കാലാവധി വര്‍ധിപ്പിച്ച് അഴിമതി നിരോധന നിയമത്തില്‍ ഭേദഗതികള്‍ വരുത്താന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു.

ഏഴുവര്‍ഷം തടവുശിക്ഷ വ്യവസ്ഥയാകുന്നതോടെ അഴിമതി നീച കുറ്റകൃത്യങ്ങളുടെ വിഭാഗത്തിലാകും. കൈക്കൂലി വാങ്ങുന്നവര്‍ക്കും കൊടുക്കുന്നവര്‍ക്കും കടുത്ത ശിക്ഷ നല്‍കാനുള്ള ഭേദഗതികളും വരുത്തും. രാജ്യസഭയുടെ പരിഗണനയിലുള്ള അഴിമതി നിരോധന ഭേദഗതി ബില്ലില്‍ പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തും. അഴിമതിക്കെതിരായ യുഎന്‍ കണ്‍വന്‍ഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി വരുത്തുന്ന ഭേദഗതികളുടെ ഭാഗമായി അഴിമതിക്കാരുടെ സ്വത്തു കണ്ടുകെട്ടാനുള്ള അധികാരം ജില്ലാ ജഡ്ജിയില്‍ നിന്നും വിചാരണക്കോടതി സ്‌പെഷല്‍ ജഡ്ജിക്കു നല്‍കും.