രാജ്യന്തര ബഹിരാകാശ നിലയത്തിലേക്ക് സാധനങ്ങളുമായിപ്പോയ റഷ്യന്‍ ബഹിരാകാശ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് ഭൂമിയിലേക്ക് തിരിച്ചു വരുന്നു

single-img
30 April 2015

IndiaTv5eb10d_M27M-finalരാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു കഴിഞ്ഞ ദിവസം പുറപ്പെട്ട റഷ്യയുടെ കാര്‍ഗോ സ്‌പേസ്‌ക്രാഫ്റ്റ് നിയന്ത്രണം വിട്ടു ഭൂമിയിലേക്കു തിരിച്ചുവരുന്നു. എന്നാല്‍ ഇത് എവിടെ വീഴുമെന്നു ഇതുവരയ്ക്കും കണക്കാക്കാനായിട്ടില്ലെന്ന് റഷ്യന്‍ സ്‌പേസ് ഏജന്‍സി അധികൃതര്‍ പറഞ്ഞു.

ശാസ്ത്രജ്ഞര്‍ക്ക് ബഹിരാകാശ പേടകത്തില്‍ ദിശയേയോ പ്രവര്‍ത്തനങ്ങളെയോ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നും അതിനാവല്‍ തന്നെ പേടകം എപ്പോള്‍ ഭൂമിയില്‍ പതിക്കുമെന്നതു കണ്ടെത്താന്‍ കൃത്യമായി സാധിക്കില്ലെന്നും അധികൃതര്‍ പറയുന്നു. സോയൂസ് റോക്കറ്റ് ബഹിരാകാശ നിയത്തിലേക്കുള്ള എം 27എം സ്‌പേസ് ക്രാഫ്റ്റുമായി ചൊവ്വാഴ്ചയാണ് ബഹിരാകാശ നിലയത്തിലേക്കു തിരിച്ചത്. എന്നാല്‍ പേടകവുമായുള്ള ആശയവിനിമയം ഉടന്‍ നഷ്ടപ്പെടുകയായിരുന്നു.

പേടകം എവിടെ പതിക്കുമെന്നോ പതിച്ചു കഴിഞ്ഞാലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചോ ശാസ്ത്രജ്ഞര്‍ക്കു കൃത്യമായ പ്രവചനം നടത്താന്‍ കഴിയാത്തത് വന്‍ ആശങ്കള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. 2.5 ടണ്‍ ഭാരം വരുന്ന പേടകത്തില്‍ ബഹിരാകാശ നിലയത്തിലേക്കുള്ള സാധനങ്ങളാണുള്ളത്.