അടുത്തതവണ പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിക്കുന്ന കൂട്ടത്തില്‍ പഞ്ചാബിലെ കര്‍ഷകരെ സന്ദര്‍ശിച്ച് അവരുടെ ദുരിതങ്ങള്‍ മനസ്സിലാക്കണമെന്ന് രാഹുല്‍ഗാന്ധി

single-img
30 April 2015

Rahul_Gandhi_Vs10705രാജ്യത്തെ പാവപ്പെട്ടവരേയും കര്‍ഷകരേയും അവരുടെ ദുരിതത്തില്‍ നരേന്ദ്ര മോദി ഗവണ്‍മെന്റ് സഹായിക്കുന്നില്ലെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത്. രണ്ടാഴ്ചയ്ക്കിടെ രാഹുല്‍ ലോക്‌സഭയില്‍ നടത്തുന്ന മൂന്നാമത്തെ പ്രസംഗത്തിലാണ് പ്രധാനമന്ത്രിക്കെതിരെ ആരോപണങ്ങള്‍ തൊടുത്തത്.

പ്രധാനമന്ത്രി അടുത്ത തവണ ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ അദ്ദേഹത്തെ പഞ്ചാബ് സന്ദര്‍ശിക്കാനും അവിടുത്തെ സ്ഥിതിഗതികള്‍ സ്വയം കണ്ട് മനസിലാക്കാനും അനുവദിക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. കൊടുങ്കാറ്റില്‍പ്പെട്ട് വിളകള്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ കരയുന്‌പോള്‍ ഗവണ്‍മെന്റ് യാതൊന്നും ചെയ്യുന്നില്ലെന്നും ഇന്ത്യയിലെ കര്‍ഷകര്‍ ഈ രാജ്യത്തല്ലേ കൃഷി ചെയ്യുന്നതെന്നും ഇത് ‘മെയിക്ക് ഇന്‍ ഇന്ത്യ’ അല്ലേയെന്നും രാഹുല്‍ ചോദിച്ചു.

കഴിഞ്ഞ ദിവസം പഞ്ചാബിലെ അരിമാര്‍ക്കറ്റുകളില്‍ രാഹുല്‍ സന്ദര്‍ശനം നടത്തിയിരുന്നു. മോദി ഗവണ്‍മെന്റിന്റെ നയങ്ങള്‍ ധനികരായ വ്യവസായ പ്രമുഖരെ ഉദ്യേശിച്ചുള്ളതാണെന്നും പാവപ്പെട്ടവര്‍ക്ക് വേണ്ടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.