കൈവെട്ട് കേസ്: 14 പ്രതികള്‍ കുറ്റക്കാര്‍; 17 പേരെ വെറുതെവിട്ടു

single-img
30 April 2015

assaultപ്രവാചക മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രഫ.ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 14 പ്രതികള്‍ കുറ്റക്കാരാണെന്ന് കൊച്ചി എന്‍ഐഎ കോടതി കണ്‌ടെത്തി. കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട 17 പേരെ വെറുതെവിട്ടു.

പ്രതികള്‍ക്കുള്ള ശിക്ഷ പിന്നീട് വിധിക്കുമെന്നും കോടതി ഉത്തരവിട്ടു. കേസില്‍ മുഖ്യപ്രതി അടക്കം അഞ്ച് പേര്‍ ഇപ്പോഴും ഒളിവിലാണ്.