താന്‍ ഹിന്ദുവും മുസ്ലീമുമാണെന്ന് സല്‍മാന്‍ ഖാന്‍

single-img
30 April 2015

Salman-Khanഒരേ സമയം താന്‍ മുസ്ലീമും ഹിന്ദുവുമാണെന്ന് സല്‍മാന്‍ ഖാന്‍ കോടതിക്കു മുമ്പാകെ വെളിപ്പെടുത്തി. 1998ലെ ലൈസന്‍സില്ലാത്ത തോക്ക് കൈവശം വച്ച കേസിന്റെ ഭാഗമായാണ് താരം കോടതിയില്‍ ഹാജരായപ്പോഴായിരുന്നു സല്‍മാന്റെ വെളിപ്പെടുത്തല്‍.

ജാതി ആരാഞ്ഞപ്പോള്‍ ഇന്ത്യന്‍ എന്നാണ് സല്‍മാന്‍ ഉത്തരം നല്‍കിയത്. സല്‍മാന്റെ പേരും അച്ഛന്റെ പേരും തൊഴിലുമടക്കം വിശദ്ദമായി അന്വേഷിച്ച ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് അനുപമ ബിജ്‌ലാനിയുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം വ്യക്തമായി ഉത്തരം നല്‍കി. താന്‍ മുസ്ലീമും ഹിന്ദുവുമെന്ന് പറഞ്ഞ താരം അച്ഛന്‍ സലിം ഖാന്‍ മുസ്ലിമും അമ്മ സുശീല ചരക് ഹിന്ദുവുമാണെന്ന് വ്യക്തമാക്കുകയായിരുന്നു.