സുനില്‍ നരെയ്‌ന് ബി.സി.സി.ഐയുടെ ഭാഗികവിലക്ക്

single-img
30 April 2015

sunilnarineന്യൂഡല്‍ഹി: ഐപിഎല്ലിൽ കൊല്‍ക്കത്തയ്ക്കുവേണ്ടി കളിക്കുന്ന വെസ്റ്റിന്‍ഡീസ് താരം സുനില്‍ നരെയ്‌ന് ബി.സി.സി.ഐയുടെ ഭാഗികവിലക്ക്. നരെയ്ന്‍റെ ഓഫ് സ്പിന്‍ ബോളുകളാണ് വിലക്കിയത്. ഐപി.എല്‍ ഉള്‍പ്പെടെ ബി.സി.സി.ഐ സംഘടിപ്പിക്കുന്ന എല്ലാ മത്സരങ്ങളിലും വിലക്ക് ബാധകമാണ്. നരെയ്ന്‍ ഓഫ് സ്പിന്‍ ഒഴികെയുള്ള പന്തുകള്‍ എറിയുന്നതില്‍ പ്രശ്‌നമില്ല.

അന്താരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ ബൗളിങ് ആക്ഷന്റെ പേരില്‍ നേരത്തേ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നതിനാൽ കഴിഞ്ഞ ലോകകപ്പില്‍ നരെയ്‌ന് കളിക്കാനായില്ല. പിന്നീട് ബൗളിങ് ആക്ഷനില്‍ ചില മാറ്റങ്ങള്‍വരുത്തിയാണ് ഈ ഐ.പി.എല്ലില്‍ കളിക്കാനിറങ്ങിയത്.

ഏപ്രില്‍ 22-ന് കൊല്‍ക്കത്തയും ഹൈദരാബാദും തമ്മില്‍ വിശാഖപട്ടണത്ത് നടന്ന മത്സരത്തിനിടെ നരെയ്ന്‍ എറിഞ്ഞ പന്തുകളാണ് വീണ്ടും സംശയത്തിന് ഇടവരുത്തിയത്. ഇതേത്തുടര്‍ന്ന് നരെയ്‌ന്റെ ബൗളിങ് വിശദമായ പരിശോധനയ്ക്ക് വിധേയമായി. ഇനി ഓഫ് സ്പിന്‍ എറിയുകയാണെങ്കില്‍ അമ്പയര്‍ക്ക് നോബോള്‍ വിളിക്കാം.