മോട്ടോര്‍ വാഹന തൊഴിലാളികള്‍ ഇന്ന്‌ അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ പണിമുടക്കും

single-img
29 April 2015

download (1)രാജ്യത്തെ മോട്ടോര്‍ വാഹന തൊഴിലാളികള്‍ ഇന്ന്‌ അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ പണിമുടക്കും. സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, ബി.എം.എസ്‌, എച്ച്‌.എം.എസ്‌, യു.ടി.യു.സി, എസ്‌.ടി.യു, എ.ഐ.സി.സി.ടി.യു, എന്‍.എല്‍.ഒ, എല്‍.പി.എഫ്‌, ടി.യു.സി.ഐ, ജെ.ടി.യു.സി, കെ.ടി.യു.സി തുടങ്ങി ഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ദേശീയ സംസ്‌ഥാന ട്രേഡ്‌ യൂണിയനുകളും സമരത്തില്‍ പങ്കെടുക്കും. സ്വകാര്യബസ്‌ തൊഴിലാളികള്‍ക്കു പുറമേ കെ.എസ്‌.ആര്‍.ടി.സി. ജീവനക്കാരും പണിമുടക്ക്‌ പ്രഖ്യാപിച്ചതോടെ കേരളം നിശ്‌ചലമാകും.