മോട്ടോര്‍ വാഹന തൊ‍ഴിലാളികളുടെ അഖിലേന്ത്യ പണിമുടക്ക്‌ ഇന്ന് അര്‍ധ രാത്രി മുതൽ

single-img
29 April 2015

download (3)മോട്ടോര്‍ വാഹന തൊ‍ഴിലാളികളുടെ അഖിലേന്ത്യ പണിമുടക്ക്‌ ഇന്ന് അര്‍ധ രാത്രി മുതൽ ആരംഭിക്കും. കേന്ദ്രസര്‍ക്കാരിന്റെ റോഡ്- ഗതാഗത സുരക്ഷാബില്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ട്രേഡ് യൂണിയന്‍ സംഘടനകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം.നാളെ അര്‍ധരാത്രി വരെയാണ് പണിമുടക്ക്‌. ഓട്ടോറിക്ഷാ, ടാക്സി, ടെംമ്പോ, ലോറി, സ്വകാര്യ ബസ് തൊ‍ഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കും. കെ.എസ്.ആര്‍.ടി.സി ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.