കേരളത്തില്‍ 1113 വൈഫൈ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് ബി.എസ്.എന്‍.എല്‍

single-img
29 April 2015

downloadകേരളത്തില്‍ വിവിധ പൊതുസ്ഥലങ്ങളിലായി 1113 വൈഫൈ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് ബി.എസ്.എന്‍.എല്‍. . ഹോട്ട്‌സ്‌പോട്ടുകള്‍ എന്നാണ് ഇത്തരം കേന്ദ്രങ്ങള്‍ അറിയപ്പെടുന്നത്. വയര്‍ലെസ് ആയി ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള സൗകര്യം ലഭ്യമായ ഒരു പ്രത്യേക പ്രദേശത്തെ അല്ലെങ്കില്‍ ഒരു നിശ്ചിത ചുറ്റളവിനെയാണ് ഹോട്ട്‌സ്‌പോട്ട് എന്ന് വിളിക്കുന്നത്.

 

ഹോട്ട്‌സ്‌പോട്ട് ഉപയോഗിക്കാനുള്ള ഹാര്‍ഡ്വെയറുകളാണ് ആക്‌സസ് പോയിന്റുകള്‍.ഷോപ്പിങ് മാള്‍, റെയില്‍വേ സ്റ്റേഷന്‍, ബസ്സ്റ്റാന്‍ഡ്, വിമാനത്താവളം തുടങ്ങിയ പൊതുസ്ഥലങ്ങളിലാണ് വൈഫൈ കേന്ദ്രങ്ങള്‍ ഒരുക്കുന്നത്.

 

ക്വാഡ്‌ജെന്‍ വയര്‍ലെസ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്നാണ് ബി.എസ്.എന്‍.എല്‍. പദ്ധതി നടപ്പാക്കുന്നതെന്ന് ബി.എസ്.എന്‍.എല്‍. ചീഫ് ജനറല്‍ മാനേജര്‍ എം.എസ്.എസ്.റാവു പറഞ്ഞു. ലാന്‍ഡ് ലൈന്‍ ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് സൗജന്യ രാത്രി കോളുകള്‍ എന്ന ഓഫറും പത്രസമ്മേളനത്തില്‍ ബി.എസ്.എന്‍.എല്‍. ഔദ്യോഗികമായി പ്രഖ്യാപിച്ചു.