നിര്‍മ്മാണ വൈദഗ്ധ്യത്തിലെ അത്ഭുതമായ താജ്മഹലിനെ ഒരു ഭൂകമ്പത്തിനും തകര്‍ക്കാനാകില്ലെന്ന് ഭൗമശാസ്ത്രജ്ഞന്‍

single-img
29 April 2015

taj2d

ഒരു ഭൂകമ്പമുണ്ടായി ആഗ്ര മുഴുവന്‍ ഇല്ലാതായാലും താജ്മഹലിന് ഒന്നും സംഭവിക്കില്ലെന്ന് ഭൗമശാസ്ത്രജ്ഞനായ ഡി.വി.ശര്‍മ്മ. ഭൂകമ്പത്തെ പ്രതിരോധിക്കുന്ന വിധത്തിലാണ് നിര്‍മാണ വൈദഗ്ദ്ധ്യത്തിലെ ലോകാത്ഭുതമായ താജ്മഹല്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്നും അതുകൊണ്ടു തന്നെയാണ് മൃദുവായ നദീതട മണ്ണില്‍ നാല് നൂറ്റാണ്ടുകളായി ഒരു പോറല്‍ പോലുമില്ലാതെ താജ്മഹല്‍ നിലനില്‍ക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഒരുപക്ഷേ ഇവിടെ റിക്ടര്‍ സ്‌കെയിലില്‍ ഒന്‍പത് തീവ്രത രേഖപ്പെടുത്തുന്ന ഒരു ഭൂകമ്പമുണ്ടായാല്‍ രാജ്യത്ത് ജനസാന്ദ്രതയേറിയ ഒരു നഗരം പോലും അവശേഷിക്കില്ലെന്ന് ഉറപ്പാണ്. പക്ഷേ ആ ഭൂകമ്പത്തിനും താജ്മഹലിന് ഒരു പോറല്‍ പോലമേല്‍പ്പിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഭൂകമ്പ മേഖലയില്‍ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളാണ് തലസ്ഥാനമായ ഡല്‍ഹിയും ബീഹാറും. 200 വര്‍ഷത്തിനിടെ 5.4ന് മുകളില്‍ തീവ്രത രേഖപ്പെടുത്തിയ 25 ഭൂകമ്പങ്ങളാണ് ബീഹാറില്‍ ഉണ്ടായിട്ടുളത്. ഇവിടെ സുരക്ഷാ മുന്‍കരുതലുകള്‍ വേണമെന്ന കാലങ്ങളായുളള ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മുംബൈയും ഭൂകമ്പഭീഷണി നേരിടുന്ന നഗരങ്ങളിലൊന്നാണ്. മുംബൈയിലെ കെട്ടിടങ്ങള്‍ 23 നിലയില്‍ കുടുതല്‍ ഉയരാന്‍ പാടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.