ഇനി ഇന്ത്യന്‍ സൈന്യത്തിന് ഇന്ത്യക്കാരാല്‍ നിര്‍മ്മിക്കപ്പെട്ട ബോഫേഴ്‌സിനെ വെല്ലുന്ന ധനുഷ് പീരങ്കികളുടെ പിന്‍ബലം

single-img
29 April 2015

Dhanush

ഇന്ത്യക്കാരാല്‍ നിര്‍മ്മിക്കപ്പെട്ട ഇന്ത്യയുടെ സ്വന്തം പീരങ്കി ധനുഷ് ഇനി ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകും. 155 എംഎം പീരങ്കിയാണ് ധനുഷിന്റെ പരീക്ഷണ ഉപയോഗം വിജയകരമായിരുന്നു. രാജീവ്ഗാന്ധി ഇന്ത്യയിലേക്ക് കൊണ്ടുവന്ന ബൊഫോഴ്‌സ് പീരങ്കികളെ കടത്തിവെട്ടുന്ന ധനുഷ് ബൊഫോഴ്‌സ് വിവാദം സേനയുടെ നിറം കെടുത്തിയത് ഒരുപരിധിവരെ മാറ്റുമെന്നാണ് കരുതുന്നത്.

ആദ്യഘട്ടത്തില്‍ ആറ് പീരങ്കികളാണ് സേനയ്ക്ക് കൈമാറുക.
പ്രയോഗത്തിലും, ശക്തിയിലും സ്വീഡിഷ് നിര്‍മ്മിത ബൊഫോഴ്‌സിനെ വെല്ലുന്ന ധനുഷ് ദൂരത്തിലും, കൃത്യതയിലും ഷൂട്ട് ചെയ്യുന്നതിലും എല്ലാം മറ്റെല്ലാ പീരങ്കികളേയും കടത്തിവെട്ടും. സിക്കിമിലും, പൊക്രാനിലുമായി വേനലിലും മഞ്ഞുകാലത്തും പരീക്ഷണം നടത്തി വിജയിച്ചതായി പ്രതിരോധ മന്ത്രി മനോഹര്‍ പരീഖര്‍ അറിയിച്ചു.

ബൊഫോഴ്‌സ് പീരങ്കികളുടെ ദൂരപരിധി 39 കാലിബറായിരുന്നെങ്കില്‍ ധനുഷിന്റേത് 45 കാലിബറാക്കി ഉയര്‍ത്തിയിട്ടുണ്ട്. 38 കിലോമീറ്റര്‍ വരെ ദൂരത്തില്‍ ധനുഷ് കൊണ്ട് ഫയര്‍ ചെയ്യാനാകും. 83 ശതമാനവും ഇന്ത്യന്‍ നിര്‍മ്മിത പാര്‍ട്‌സുകളാണ്. ഇലക്ട്രോണിക് ഡയല്‍ സൈറ്റ്, ഓക്‌സിലറി പവര്‍ യൂണിറ്റും മാത്രമാണ് പുറത്തുനിന്ന് എത്തിച്ചിട്ടുള്ളത്.

ആന്ധ്രയിലെ ഓര്‍ഡ്‌നന്‍സ് ഫാക്ടറിയില്‍ നിര്‍മ്മിക്കുന്ന ധനുജ് രണ്ട് മാസങ്ങള്‍ക്കകം സേനയിലെത്തും. ഇന്ത്യന്‍ സേന 1,260 കോടി രൂപ ചെലവില്‍ 114 പീരങ്കികള്‍ക്ക് ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. മൂന്ന് വര്‍ഷ കാലാവധി കൊണ്ട് ഇത് നിര്‍മ്മിച്ചു കൊടുക്കാനാകുമെന്നാണ് പ്രതീക്ഷ. ആകെ 414 പീരങ്കികളാണ് സേനയ്ക്ക് വേണ്ടത്. പ്രതിവര്‍ഷം 30-35 പീരങ്കികള്‍ നിര്‍മ്മിക്കാനാണ് പ്രതിരോധ വകുപ്പ് ലക്ഷ്യമിടുന്നത്.