സേവനങ്ങളുടെ ഗുണമേന്മ വര്‍ദ്ധിപ്പിച്ച് ബി.എസ്.എന്‍.എല്ലിനെ ജനപ്രിയമാക്കി ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞുവെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

single-img
29 April 2015

BSNL Customer careസേവനങ്ങളുടെ ഗുണമേന്മ വര്‍ദ്ധിപ്പിച്ച് ബി.എസ്.എന്‍.എല്ലിനെ ജനപ്രിയമാക്കി ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞുവെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. മികച്ച മസവനങ്ങള്‍ വഴി കമ്പനിയില്‍ ജനത്തിനുള്ള വിശ്വാസം വീണ്ടെടുത്ത് വിപണിയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുകയെന്നുള്ളതാണ് പ്രാഥമിക ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ബിഎസ്എന്‍എല്ലിനെ നവീകരിക്കാനായി പ്രത്യേക പദ്ധതികള്‍ ആസൂത്രണം ചെയ്തുവരികയാണെന്നും അതിര്‍ത്തി മേഖലകളിലും വിഘടന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെട്ടിട്ടുള്ള ഇടങ്ങളിലും ബിഎസ്എന്‍എല്‍ സേവനങ്ങള്‍ അടിയന്തരമായി മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിഎസ്എന്‍എല്ലിന്റെ സിഗ്‌നല്‍ ക്വാളിറ്റി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ വര്‍ഷം ബിഹാറില്‍ മാത്രം 1150 ടവറുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

മാത്രമല്ല ബിഎസ്എന്‍എല്ലിന്റെ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിനായി വിവിധ സംസ്ഥാനങ്ങളിലെ എംപിമാരുമായി ചര്‍ച്ച ചെയ്യാന്‍ ടെലികോം വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനായി തീരുമാനിച്ചിട്ടു്ള്ള അഞ്ച് ചര്‍ച്ചകളില്‍ രണ്ടെണ്ണം പൂര്‍ത്തിയായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.