പശ്ചിമ ബംഗാളില്‍ ബന്ദ് നടത്താന്‍ അനുവദിക്കില്ലെന്നു മമത ബാനര്‍ജി

single-img
29 April 2015

mamathaബംഗാളിലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് വ്യാപകമായി അക്രമം നടത്തിയെന്നാരോപിച്ച് ഇടതു പാര്‍ട്ടികളും ബിജെപിയും വ്യാഴാഴ്ച നടത്താന്‍ തീരുമാനിച്ചിരിക്കുന്ന ബന്ദ് നടത്താന്‍ സമ്മതിക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

ബന്ദനുകൂലികളെ വാഹനങ്ങള്‍ തടയാനോ ബലം പ്രയോഗിച്ചു കടകളോ ഓഫീസുകളോ അടപ്പിക്കാനോ അനുവദിക്കില്ലെന്നും ബന്ദിനെ സര്‍ക്കാര്‍ ശക്തമായി നേരിടുമെന്നും മമത മുന്നറിയിപ്പ് നല്‍കി. മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ മികച്ച വിജയം മനടിയശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി.