ആറന്മുള വിമാനത്താവളത്തിന് പരിസ്ഥിതി അനുമതിക്കായുളള കെജിഎസ് ഗ്രൂപ്പിന്റെ പുതിയ അപേക്ഷ പരിഗണിക്കില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി

single-img
29 April 2015

aranmula

കെജിഎസ് ഗ്രൂപ്പിനു ആറന്മുള വിമാനത്താവള പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും തിരിച്ചടി. പരിസ്ഥിതി അനുമതിക്കുളള പുതിയ അപേക്ഷ പരിഗണിക്കില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ കെ.ജി.എസ് ഗ്രൂപ്പിനോട് വ്യക്തമാക്കി. യുപിഎ സര്‍ക്കാര്‍ നല്‍കിയ അനുമതി സുപ്രീംകോടതി നേരത്തേ റദ്ദാക്കിയിരുന്നു.

സുപ്രീംകോടതി റദ്ദാക്കിയ നടപടിയില്‍ മാറ്റംവരുത്തിയിട്ടില്ലെന്നു കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ അറിയിച്ചു. ആറന്മുള വിമാനത്താവള പദ്ധതിക്കുള്ള അനുമതി വാങ്ങേണ്ടത് കെജിഎസ് ഗ്രൂപ്പിന്റെ ചുമതലയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കെ.ജി.എസ് ഗ്രൂപ്പ് വിമാനത്താവളത്തിന് അനുമതി വാങ്ങിവന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ടത് ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.