നേപ്പാളിലെ ഭൂകമ്പ ദുരിത ബാധിതര്‍ക്കായി കേരളം വക രണ്ടു കോടി

single-img
29 April 2015

nepal_quakebig_3

നേപ്പാളിലെ ഭൂകമ്പ ദുരിതാശ്വാസത്തിനായി കേരളം രണ്ടു കോടി രൂപ നല്കാന്‍ തീരുമാനിച്ചുവെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ദുരിതാശ്വാസ നിധിയിലേയ്ക്കു മന്ത്രിമാര്‍ 10,000 രൂപ വീതം നല്കുമെന്നും എല്ലാ വിഭാഗം ജനങ്ങളും നേപ്പാളിലെയും ഇന്ത്യയിലെയും ഭൂകമ്പബാധിതര്‍ക്ക് ഒപ്പമുണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭൂകമ്പത്തില്‍ പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന മലയാളി ഡോക്ടര്‍ അബിന്‍ സൂരിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഭൂകമ്പത്തില്‍ മരിച്ച ഡോക്ടര്‍മാരായ ഇര്‍ഷാദ്, ദീപക് എന്നിവരുടെ മൃതദേഹങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ നാട്ടിലെത്തിക്കുമെന്നും നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ മലയാളികളെയും ഇന്നു തന്നെ തിരിച്ചെത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.