ലോകരാജ്യങ്ങളുടെ ആദരവ് ഏറ്റുവാങ്ങിയ യെമന്‍ രക്ഷാദൗത്യത്തിന് ശേഷം കരുത്തൊട്ടും ചോരാതെ ഭൂകമ്പം വിതച്ച നേപ്പാളില്‍ പറന്നിറങ്ങി ഇന്ത്യന്‍ വായു സേനയുടെ വിശ്വസ്തന്‍ സി17 ഗ്ലോബ്മാസ്റ്റര്‍ വിമാനം

single-img
29 April 2015

Nepal

ലോകരാജ്യങ്ങളുടെ ആദരവ് ഏറ്റുവാങ്ങിയ യെമന്‍ രക്ഷാദൗത്യത്തിന് ശേഷം ഇന്ത്യന്‍ വായു സേനയുടെ കരുത്ത പരീക്ഷിച്ച ദൗത്യമായിരുന്നു നേപ്പാളിലെ ഭൂകമ്പ രക്ഷആ പ്രവര്‍ത്തനം. എന്നാല്‍കരുത്തൊട്ടും ചോരാതെ ഭൂകമ്പം വിതച്ച നേപ്പാളില്‍ പറന്നിറങ്ങി രക്ഷആപ്രവര്‍ത്തനം നടത്തി ഇന്ത്യന്‍ വായു സേനയുടെ വിശ്വസ്തന്‍ സി17 ഗ്ലോബ്മാസ്റ്റര്‍ വിമാനം വീണ്ടും ലോകരാജ്യങ്ങളെ വിസ്മയിപ്പിച്ചു.

യുദ്ധമുന്നണിയിലെ ഏറ്റവും വലിയ കടത്തുവിമാനമായ സി17 ഗ്ലോബ്മാസ്റ്റര്‍ വിമാനമാണ് ഭൂകമ്പ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയുടെ മുഖ്യ ആയുധം. ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് യെമനില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ രക്ഷിക്കാന്‍ യാത്രാവിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ആ ദൗത്യം വിജയകരമായി ഏറ്റെടുത്ത് നടത്തിയ വ്യോമസേനയുടെ കരുത്തന്‍ നേപ്പാളില്‍ കുടുങ്ങിയ ഇന്ത്്യക്കാര്‍ക്കും മറ്റു വിദേശിയര്‍ക്കും തുണയായി സ്തുത്യര്‍ഹമായ സേവനമാണ് നടത്തിയത്.

അമേരിക്കന്‍ നിര്‍മിത സി17 ഇനത്തില്‍പെടുന്ന വിമാനത്തിന് 3500 അടി റണ്‍വേയില്‍ സി17 വിമാനത്തിന് ഇറങ്ങാന്‍ കഴിയും. നാല് എന്‍ജിനുകളുടെ സഹായത്തോടെ ഒറ്റയടിക്ക് 4200 കിലോമീറ്റര്‍ പറക്കാനും ഗ്ലോബ്മാസ്റ്റര്‍ക്ക് കഴിയും. ഈ കൂറ്റന്‍ വിമാനത്തിന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും അന്തമാന്‍ നികോബാറിലും ഇറങ്ങാന്‍ കഴിയുമെന്നുള്ളതും പ്രത്യേകതയാണ്.

40 ടണ്‍ വഹിക്കാനുള്ള റഷ്യന്‍ നിര്‍മിത ഐ.എല്‍ 76 വിമാനത്തിനു ശേഷമാണ് ഇന്ത്യയിലേക്ക് ഗ്ലോബ്മാസ്റ്ററിന്റെ വരവ്. ടാങ്കുകളും മറ്റും കയറ്റിക്കൊണ്ടുപോകാനും വ്യോമസേനയുടെ ഈ കരുത്തന് ശേഷയുണ്ട്.