ബീഫ് നിരോധിച്ച മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി ശരിവച്ചു

single-img
29 April 2015

08-1420703690-beefവിവാദമായ ബീഫ് നിരോധിച്ച മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവ് ബോംബെ ഹൈക്കോടതി ശരിവച്ചു. ഇഷ്ടമുള്ളതു കഴിക്കാനുള്ള അവകാശത്തിനു നേരെയുള്ള കടന്നുകയറ്റമാണ് ബീഫ് നിരോധനം എന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതി വിധി. ബീഫ് കഴിക്കുക എന്നത് മൗലിക അവകാശമല്ലെന്ന്, നിരോധനത്തെ ന്യായീകരിച്ച് മഹാരാഷട്രാ സര്‍ക്കാരിന്റെ വാദത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി.
മാര്‍ച്ച് നാലിനാണ് സംസ്ഥാനത്ത് ബീഫ് നിരോധനം നടപ്പാക്കിതിന്റെ അടിസ്ഥാനത്തില്‍ മാട്ടിറച്ചി സൂക്ഷിക്കുകയോ, ഭക്ഷിക്കുകയോ ചെയ്താല്‍ 5 വര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ.