പാക്കിസ്ഥാന്‍ വീണ്ടും സൈന്യത്തിന്റെ കരങ്ങളിലേക്ക് ? വരാനിരിക്കുന്നത് രാഷ്ട്രയീയ അസ്ഥിരത

single-img
29 April 2015
Pakistan_Flag_Generic_240രാഷ്ട്രീയ അസ്ഥിരതയെ പലപ്പോഴും പാക്കിസ്ഥാന്‍ അഭിമൂഖരിച്ചതാണ്. എന്നാല്‍ ഇത്തരമൊരു സ്ഥിതി വിശേഷത്തിലേക്ക് തന്നെയാണ് പാക്കിസ്ഥാന്‍ പോകുന്നതെന്നാണ് പുതിയ നിഗമനങ്ങള്‍.
പാക്കിസ്ഥാനില്‍ പട്ടാള അട്ടിമറി ആസന്നമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പാക് സമ്പദ്വ്യവസ്ഥയുടെ പകുതിയും നിയന്ത്രിക്കുന്ന കറാച്ചി പിടിച്ചെടുക്കുകയും തുടര്‍ന്ന് നവാസ് ഷെരീഫിനെ പുറത്താക്കുകയുമാണ് സൈന്യത്തിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ട്.
മുത്തഹിദ ഖൗമി മൂവ്‌മെന്റ് (എംക്യുഎം) ആണ് ഇപ്പോള്‍ കറാച്ചി നിയന്ത്രിക്കുന്നത്. ഇവരെ ബലം പ്രയോഗിച്ച് കീഴടക്കാനാണ് സൈന്യത്തിന്റെ ശ്രമം. ഇതിലൂടെ പാക് ഭരണംകടിഞ്ഞാണ്‍ പിടിച്ചെടുക്കുകയാണ് സൈന്യം ലക്ഷ്യമിടുന്നത്. കറാച്ചി കീഴടക്കിയാല്‍ പാക് സര്‍ക്കാരിന് കീഴടങ്ങുകമാത്രമേ മാര്‍ഗമുണ്ടാവുകയുള്ളൂവെന്ന് നയതന്ത്ര വിദഗ്ധരും പറയുന്നു.
ഓഹരിവിപണിയും കേന്ദ്ര ബാങ്കും വന്‍ തുറമുഖവും സ്ഥിതിചെയ്യുന്ന നഗരം പാക്കിസ്ഥാന്റെ സാമ്പത്തിസ്ഥിതിക്ക് വലിയ പങ്കാണ് വഹിക്കുന്നത്. ഇവിടെ സൈന്യത്തിന്റെ സാന്നിധ്യം വര്‍ധിക്കുന്നത് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ആശങ്കയോടെയാണ് നിരീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.