ഡോക്ടര്‍ അബിന്‍ സൂരിയുടെ ചികിത്സാചിലവ് സര്‍ക്കാര്‍ വഹിക്കും

single-img
29 April 2015
abin-suriനേപ്പാളില്‍ ഭൂകമ്പത്തില്‍ പരുക്കേറ്റ മലയാളി ഡോക്ടര്‍ അബിന്‍ സൂരിയുടെ ചികിത്സാചിലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. ഗുരുതരമായ പരിക്കേറ്റ അബിന്‍ സൂരി ഇപ്പോള്‍ ദില്ലിയിലെ എയിംസ് ആശുപത്രിയിലാണ്. അബിന്‍ സൂരിയുടെ ചികിത്സയ്ക്ക് ആവസ്യമായ എല്ലാ ക്രമീകരണങ്ങളും സംസ്താന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി കെ സി ജോസഫ് പറഞ്ഞു.
അതേസമയം ഭുകമ്പത്തില്‍ മരിച്ച ഡോ ദീപകിന്റെയും ഡോ ഇര്‍ഷാദിന്റെയും മൃതദേഹങ്ങള്‍ ഇന്ന് തന്നെ നാട്ടിലെത്തിക്കും. ഡോക്ടര്‍മാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ചെലവും സര്‍ക്കാര്‍ വഹിക്കും . ഇര്‍ഷാദിന്റെ മൃതദേഹം മംഗലാപുരത്തും ദീപകിന്റെ മൃതദേഹം ബംഗലൂരുവിലും കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി കെ സി ജോസഫ് പറഞ്ഞു.