ലോക്‌സഭയില്‍ മോദിയേയും മെയ്ക്ക് ഇന്‍ ഇന്ത്യയെയും പരിഹസിച്ച് രാഹുല്‍ ഗാന്ധി

single-img
29 April 2015

rahul-gandhi-lok-sabha-650_650x400_61429530935ന്യൂഡല്‍ഹി: ലോക്‌സഭയില്‍ മോദിയേയും മെയ്ക്ക് ഇന്‍ ഇന്ത്യയെയും പരിഹസിച്ച് രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാര്‍ കര്‍ഷക വിരുദ്ധമാണ് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്കുവേണ്ടി കര്‍ഷകര്‍ പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാല്‍ കര്‍ഷക സമൂഹത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി എപ്പോഴും മെയ്ക് ഇന്ത്യയെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നു. പഞ്ചാബിലെ കര്‍ഷകരാണ് പദ്ധതിക്കുവേണ്ടി ഏറ്റവും കൂടുതലായി പ്രവര്‍ത്തിച്ചത്. കേന്ദ്രസര്‍ക്കാര്‍ തീര്‍ച്ചയായും കര്‍ഷകരെ സഹായിക്കാന്‍ തയ്യാറാകണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ഷകരാണ് രാജ്യത്തിന്റെ നട്ടെല്ല്. വല്ലപ്പോഴും രാജ്യം സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി
അനീതിക്കിരകളായ കര്‍ഷകരെ സന്ദര്‍ശിച്ച് അവരുടെ പ്രശ്‌നങ്ങളും വേദനകളും മനസിലാക്കുമെന്നും രാഹുല്‍ പറഞ്ഞു.

പഞ്ചാബിലെത്തിയ കര്‍ഷകരുമായി രാഹുല്‍ നടത്തിയ കൂടിക്കാഴ്ച്ചയിൽ കേന്ദ്ര സര്‍ക്കാറിന്റെ ഭൂമിയേറ്റെടുക്കല്‍ ബില്ലിനെക്കുറിച്ചുള്ള ആശങ്കകള്‍ കര്‍ഷകര്‍ പങ്കുവെച്ചു.