ബംഗളൂരിലെ വാര്‍ത്തൂര്‍ തടാകം പതഞ്ഞു പൊങ്ങി; ഓക്‌സിജന്റെ അളവ് കുറഞ്ഞതാണ് കാരണം

single-img
29 April 2015

lakeബംഗളൂരിലെ വാര്‍ത്തൂര്‍ തടാകം പതഞ്ഞു പൊങ്ങി. തടാക്കത്തിലെ ഓക്‌സിജന്റെ അളവ് കുറയുകയും അമോണിയത്തിന്റെയും ഫോസ്‌ഫേറ്റിന്റെയും അളവ് ക്രമാതീതമായി വര്‍ദ്ധിക്കുകയും ചെയ്തതാണ് കാരണം. പതഞ്ഞു പൊങ്ങിയ തടാകം റോഡിലേക്കും കരകവിഞ്ഞ് ഒഴുകി. നഗരമാലിന്യങ്ങള്‍ ക്രമാതീതമായി തടാകത്തില്‍ നിക്ഷേപിച്ചതാണ് ഓക്‌സിജന്റെ അളവ് കുറയാന്‍ കാരണം. വാര്‍ത്തൂര്‍ തടകാത്തില്‍ നിന്നും പത ഇതിനു മുമ്പും വന്നിട്ടുണ്ട്. എന്നാല്‍ ഇതാദ്യമായാണ് റോഡിലേക്ക് കരകവിയുന്ന രീതിയിലേക്ക് മാറിയത്. തടാകത്തില്‍ നിന്നുള്ള ദുര്‍ഗന്ധം അഞ്ചു കിലോമീറ്ററോളം ദൂരംവരെ അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുകയും ചെയ്തു. വാഷിംഗ്‌മെഷിനില്‍ നിന്നുളള സോപ്പുകലര്‍ന്ന വെള്ളം തടാകത്തിലേക്ക് ഒഴുക്കി വിടുന്നത് കൂടുതലാണ്, അതിനാലാണ് അമോണിയയും ഫോസ്‌ഫേറ്റം തടാകത്തിലെ വെള്ളത്തില്‍ വര്‍ദ്ധിച്ചത്.