സൗദി അറേബ്യയുടെ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു

single-img
29 April 2015

mohamemd-bin-nayefറിയാദ്: സൗദി അറേബ്യയുടെ പുതിയ കിരീടാവകാശിയായ അമീര്‍ ബിന്‍ മുഹമ്മദ് നായിഫിനെ നിയമിച്ചു. സൗദി രാജാവാണ് പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചത്. അമീര്‍ മുഖ്രിന്‍ ബിന്‍ അബ്ദുല്‍ അസീസ് ഒഴിവായ സ്ഥാനത്താണ് പുതിയ നിയമനം. ഡെപ്യൂട്ടി കിരീടാവകാശിയായ പ്രതിരോധമന്ത്രിയും സല്‍മാന്‍ രാജാവിന്റെ മകനുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനെ നിയമിച്ചു. സൗദി വിദേശകാര്യ മന്ത്രിയായിരുന്ന സൗദ് ബിന്‍ ഫൈസല്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദിനെ മാറ്റി അദേല്‍ ബിന്‍ അഹമ്മദ് അല്‍ ജുബൈറിനെ സൗദി വിദേശകാര്യ മന്ത്രിയായി നിയമിച്ചു. ഉപപ്രധാമന്ത്രി സ്ഥാനത്തും കിരീടാവകാശിയായ അമീര്‍ ബിന്‍ മുഹമ്മദ് നായിഫിനെ നിയമിച്ചിട്ടുണ്ട്. വിദേശകാര്യമന്ത്രിയ്ക്ക് പുറമെ തൊഴില്‍ മന്ത്രിയ്ക്കും സ്ഥാനചലനമുണ്ടായിട്ടുണ്ട്.